പരിശുദ്ധ ഇസ്‌ലാമിന്റെ രണ്ടാമത്തെ അവിഭാജ്യഘടകമാണ് നിസ്കാരം. അത് ഇബാദത്തുകളുടെ അടിത്തറയും പാപങ്ങള്‍ പൊറുപ്പിക്കുന്നതും പദവികളേറ്റുന്നതുമാണ്. നബി (സ)യുടെ അമ്പത്തിരണ്ടാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതിന്റെ 12-ാം കൊല്ലം സംഭവിച്ച, ലോകചരിത്രത്തിലെ നിസ്തൂല സംഭവമായ `മിഅ്‌റാജ്' (ആകാശാരോഹണം) വേളയില്‍ പരമകാരുണികനായ അല്ലാഹു അവിടുത്തേക്കും അവിടുത്തെ സമുദായത്തിനും കനിഞ്ഞു നല്‍കിയ ഒരു അനര്‍ഘ പാരിതോഷികമാണ് നിസ്കാരം.
ഇമാം ബഗ്‌വി (റ) പറയുന്നു: `നമ്മുടെ പൂര്‍വ്വികരായ യഹൂദികള്‍ക്ക് 50 നിസ്കാരം അല്ലാഹു നിര്‍ബന്ധമാക്കി. അവരുടെ ധനത്തിന്റെ 1/4 സകാത്തായി നല്‍കാന്‍ കല്‍പിച്ചു. അവരുടെ വസ്ത്രത്തില്‍ അല്‍പം നജസായാല്‍ അവിടെ മുറിച്ചു കളയല്‍ നിര്‍ബന്ധമാക്കി. അവരിലൊരാള്‍ രാത്രിയില്‍ ഒരു ദോഷം ചെയ്താല്‍ അത് രാവിലെ അവന്റെ കവാടത്തില്‍ എഴുതപ്പെട്ടതായി കാണും. ഇങ്ങനെ പല വിഷമങ്ങളും ബുദ്ധിമുട്ടുകളും അവരുടെ മതത്തിലുണ്ടായിരുന്നു. നമുക്ക് അത്തരം ബുദ്ധിമുട്ടുകളൊന്നുമില്ല. അഞ്ച് നിസ്കാരം മാത്രമാണ് നമുക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അത് കൃത്യമായി അനുഷ്ഠിച്ചാല്‍ 50 നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കും. ഇത് അല്ലാഹു നമുക്ക് ചെയ്തു തന്ന മഹത്തായ അനുഗ്രഹമാണ്. നാം പരലോകത്ത് ചെല്ലുമ്പോള്‍ ഈമാനുണ്ടോ എന്നു പരിശോധിച്ച ശേഷം നിസ്കാരമുണ്ടോ എന്നാണ് നോക്കുക. അതുണ്ടെങ്കില്‍ രക്ഷയുണ്ട്. ഇല്ലെങ്കില്‍ കാര്യം കഷ്ടമായിരിക്കും. അഞ്ച് സമയങ്ങളിലായി ദിവസത്തില്‍ അഞ്ചു നിസ്കാരമാണ് നമുക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അത് നാം നിത്യവും കൃത്യമായി അനുഷ്ഠിക്കണം.
അല്ലാഹു പറയുന്നു:`നിശ്ചയം നിസ്കാരം സത്യവിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടതും സമയനിര്‍ണ്ണയം ചെയ്യപ്പെട്ടതുമാകുന്നു'. (4:103). ഓരോ നിസ്കാരവും അതാതിന്റെ നിശ്ചിതസമയത്തു തന്നെ ശര്‍ത്വുകളും, ഫര്‍ളുകളും മറ്റു ആദാബുകളുമെല്ലാം പാലിച്ചു കൊണ്ട് നിര്‍വ്വഹിക്കണം. `എല്ലാ നിസ്കാരങ്ങളെയും ഏറ്റവും ഉല്‍കൃഷ്ടമായ നിസ്കാരത്തെയും നിങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തിപ്പോരുക'. (2:238) ഏറ്റവും ഉല്‍കൃഷ്ടമായ നിസ്കാരമെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് `അസ്വര്‍ ' നിസ്കാരത്തെയാണ്. വളരെ ജോലിത്തിരക്കുള്ള സമയമാണല്ലോ പ്രസ്തുത നിസ്കാരം. അതുകൊണ്ടു തന്നെ പലരുടെയും ശ്രദ്ധയില്‍ നിന്നും വിട്ടുപോകാന്‍ ഇടയുള്ളതുകൊണ്ടാണ് `അസ്വര്‍ ' നിസ്കാരത്തെ പ്രത്യേകം പറഞ്ഞത്. അല്ലാഹു പറയുന്നു:`പകലിന്റെ രണ്ട് അറ്റങ്ങളിലും രാത്രിയില്‍ നിന്നുള്ള ചില സമയങ്ങളിലും നീ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കണം. നിശ്ചയം സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ ദൂരീകരിച്ചു കളയുന്നതാണ്'. (11:114). പകലിന്റെ രണ്ടറ്റങ്ങള്‍ എന്നര്‍ത്ഥമാക്കുന്നത് സുബ്ഹ്, ളുഹ്‌റ്, അസ്വ്‌റ് എന്നീ നിസ്കാരങ്ങളും, രാത്രിയില്‍ നിന്നുള്ള ചില സമയങ്ങളിലെന്നു പറഞ്ഞത് മഗ്‌രിബ്, ഇശാ എന്നീ നിസ്കാരങ്ങളെയുമുദ്ദേശിച്ചാണ്. നിസ്കാരം പോലുള്ള സല്‍കര്‍മ്മങ്ങള്‍ ദോഷങ്ങളെ പൊറുപ്പിക്കുമെന്ന് മേല്‍ ആയത്തില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളെയാണ് പൊറുപ്പിക്കുക. വലിയ ദോഷം ചെയ്താല്‍ അത് പൊറുക്കുവാന്‍ ശരിയായ തൗബ തന്നെ വേണമെന്നാണ് ഉലമാക്കള്‍ പറഞ്ഞിട്ടുള്ളത്.
നിസ്കാരത്തിന്റെ ഗുണങ്ങളെകുറിച്ചു നബി (സ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത്: `അഞ്ച് സമയ നിസ്കാരങ്ങളും, ഒരു ജുമുഅഃ നിസ്കാരവും മുതല്‍ മറ്റൊരു ജുമുഅഃ നിസ്കാരം വരെയും അവകള്‍ക്കിടയിലെ എല്ലാപാപങ്ങളെയും പൊറുപ്പിക്കും. വന്‍ദോഷങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍ ' . നബി (സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: ``നിങ്ങളിലൊരാളുടെ വീടിന്റെ വാതിലിനരികിലൂടെ ഒരു നദി ഒഴുകുകയും അതില്‍ നിന്നും ദിനം പ്രതി അഞ്ചു പ്രാവശ്യം അവന്‍ കുളിക്കുകയും ചെയ്താല്‍ അവന്റെ ശരീരത്തില്‍ അഴുക്കു ശേഷിക്കുമോ?'' സഹാബികള്‍ പറഞ്ഞു: ``ഇല്ല'' നബി (സ) പറഞ്ഞു: ``ഇങ്ങനെയാണ് അഞ്ചു നേരത്തെ നിസ്കാരം. അത് കാരണം എല്ലാ ദോഷങ്ങളെയും അല്ലാഹു പൊറുക്കുന്നതാണ്''. (ബു.മു.) ഇവിടെയും ചെറു ദോഷങ്ങളെയാണ് ഉദ്ദേശിക്കുന്നത്. നബി പറയുന്നു: ``സുബ്ഹും അസ്വ്‌റും ആരെങ്കിലും നിസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്''. സുബ്ഹ് ഉറക്കത്തിന്റെയും, അസ്വ്‌റ് ജോലിത്തിരക്കിന്റെയും സമയത്തായതാണ് അവ രണ്ടിനും ഇത്ര പുണ്യമുണ്ടാവാന്‍ കാരണം.
നബി (സ) പറയുന്നു: `സൂര്യന്‍ ഉദിക്കുന്നതിനു മുമ്പും അസ്തമിക്കുന്നതിനു മുമ്പും നിസ്കരിച്ചവന്‍ നരകത്തില്‍ കടക്കുകയില്ല'.സുബ്ഹ് നിസ്കാരത്തിനും അസ്വ്‌റ് നിസ്കാരത്തിനുമുള്ള മഹത്വമാണ് ഈ ഹദീസും വിളിച്ചറിയിക്കുന്നത്. ഒരാള്‍ നിസ്കരിക്കാന്‍ നിന്നാല്‍ അവന്റെ ദോഷങ്ങള്‍ കൊണ്ടു വന്നു ശിരസ്സിലും പിരടിയിലും വെക്കപ്പെടുമെന്നും അവന്‍ റുകൂഉം, സുജൂദും ചെയ്യുമ്പോള്‍ അതെല്ലാം താഴേക്കു വീഴുമെന്നും നബി (സ)യുടെ മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്. (ഇബ്‌നുഹിബ്ബാന്‍ ). തൗഹീദിനു ശേഷം നിസ്കാരത്തെക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു സല്‍കര്‍മ്മവും അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലെന്നും നിസ്കാരം സ്വര്‍ഗത്തിന്റെ താക്കോലാണെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള വിഷമാവസ്ഥകള്‍ നേരിടുന്ന അവസരത്തില്‍ നബി (സ) താമസം കൂടാതെ നിസ്കരിക്കുകയായിരുന്നു ചെയ്തിരുന്നത്. സാബിതുല്‍ ബനാനി (റ) ഇങ്ങനെ പഞ്ഞിരുന്നു: ``അല്ലാഹുവെ, മരണാനന്തരം ആര്‍ക്കെങ്കിലും നീ നിസ്കരിക്കുവാന്‍ അനുവാദം കൊടുക്കുകയാണെങ്കില്‍ എനിക്ക് അനുവാദം നല്‍കേണമേ!''. അദ്ദേഹം വളരെ നിസ്കാരപ്രിയനായിരുന്നു. നിസ്കാരത്തിനു സമയമായാല്‍ മഹാനായ സിദ്ദീഖ് (റ) ഇങ്ങനെ പറഞ്ഞിരുന്നു: ``നിങ്ങള്‍ കത്തിച്ച അഗ്നി അണക്കുവാന്‍ തയാറാവുക''. അതായത് നിങ്ങള്‍ ചെയ്ത ദോഷങ്ങള്‍ പൊറുപ്പിക്കുവാന്‍ നിസ്കാരത്തില്‍ പ്രവേശിക്കുക. ചുരുക്കത്തില്‍ നിസ്കാരത്തിന്റെ മഹത്വം അവര്‍ണ്ണനീയമാണ്. അതുകൊണ്ടു തന്നെ എല്ലാ നല്ലയാളുകളും അത് മുറപ്രകാരം അനുഷ്ഠിച്ചു പോരുന്നവരായിരുന്നു. നമ്മളും മുറപ്രകാരമത് അനുഷ്ഠിച്ചു പോരണം. അത് വിട്ടുകളയുന്നതില്‍ വന്‍ കുറ്റങ്ങളുണ്ട്. ക്രമപ്രകാരം അനുഷ്ഠിക്കുകയെന്നാല്‍ അതാതിന്റെ സമയത്തു തന്നെ അതിന്റെ ശര്‍ത്വുകളും ഫര്‍ളുകളും മറ്റും പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് നിര്‍വ്വഹിക്കുക എന്നാണര്‍ത്ഥം.
നിസ്കാരം ഒഴിവാക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നബി (സ)യുടെ താഴെ പറയുന്ന ഒരു ഹദീസ് തന്നെ ധാരാളം. ``കാരണം കൂടാതെ രണ്ടു നിസ്കാരത്തെ ഒന്നിന്റെ സമയത്തു ചെയ്താല്‍ അവന്‍ വന്‍ദോഷങ്ങളില്‍പ്പെട്ട ഒരു കുറ്റം ചെയ്തവനായി''. ഉറക്കം, മറവി എന്നീ കാരണങ്ങളാല്‍ നിസ്കാരം ഖളാഅ് ആയാല്‍ അവന്‍ കുറ്റക്കാരനല്ല. അല്ലാത്ത നിലയില്‍ ഒരു നിസ്കാരം `ഖളാഅ്' ആക്കിയാല്‍ ഒരു വന്‍ദോഷത്തിന്റെ ഗണത്തില്‍പെടുന്ന കുറ്റമവന്‍ ചെയ്തു. ഈ നിലക്ക് പല നിസ്കാരങ്ങളും വിട്ടുകളയുന്നവനും തീരെ നിസ്കരിക്കാത്തവനും എത്ര വലിയ കുറ്റക്കാരാണ്! നിസ്കരിക്കുന്നതിന് ഒരുവക നഷ്ടവുമില്ല. എന്നിട്ടും അല്ലാഹുവിനെ ഒട്ടും ഭയപ്പെടാതെ നിസ്കാരം വിട്ടുകളയുന്നവര്‍ എങ്ങനെ പരലോകത്ത് രക്ഷപ്പെടും? കൊന്നുകളയാന്‍ പാടില്ലാത്ത ഒരു നായയും, നിസ്കരിക്കാത്ത ഒരു മനുഷ്യനും ഒരു യാത്രക്കാരനൊന്നിച്ചു യാത്ര ചെയ്യുന്ന അവസരത്തില്‍ അവന്റെ കൈവശമുള്ള വെള്ളം ഒപ്പമുള്ള നായക്ക് ദാഹിക്കുമെന്ന് കണ്ടാല്‍ അതിനു നല്‍കാനായി സൂക്ഷിക്കുകയും, തയമ്മം ചെയ്തു നിസ്കരിക്കുകയും വേണം. എന്നാല്‍ ഒപ്പമുള്ള നിസ്കരിക്കാത്ത മനുഷ്യനു ദാഹിക്കുമ്പോള്‍ നല്‍കാനായി കൈവശമുള്ള വെള്ളം സൂക്ഷിച്ചു വെച്ചു തയമ്മം ചെയ്തു നിസ്കരിക്കുവാന്‍ പാടില്ല എന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. നിസ്കരിക്കാത്ത മനുഷ്യന് ഒരു നായയയുടെ വിലപോലും ഇസ്‌ലാം കല്‍പ്പിക്കുന്നില്ലെന്നും, അത്തരക്കാര്‍ നായയേക്കാള്‍ തരം താണവരാണെന്നുമാണ് ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്.
നിസ്കാരം ഒഴിവാക്കല്‍ ഹലാലാണെന്നു കരുതി ഒരു നേരത്തെ നിസ്കാരം ഒഴിവാക്കിയാല്‍ തന്നെ അവന് മതഭൃഷ്ട് സംഭവിച്ചു പോയി. അക്കാരണത്താല്‍ തന്നെ അവന്‍ ഇസ്‌ലാമിക ഭരണത്തിലാണെങ്കില്‍ കൊല്ലപ്പെടും. തനി ഉദാസീനത കൊണ്ട് നിസ്കാരം വിട്ടുകളഞ്ഞാല്‍ തന്നെ ഇസ്‌ലാമില്‍ നിന്നു പുറത്തു പോകുമെന്ന് ഒരുപറ്റം ഇമാമുകള്‍ പറയുന്നു. മറ്റൊരു വിഭാഗം ഉലമാക്കള്‍ പറയുന്നത് അത്തരക്കാരോട് നിസ്കരിക്കാന്‍ പറയണമെന്നും, എന്നിട്ടും അവനത് ചെയ്യാത്ത പക്ഷം അവനെ കൊല്ലണമെന്നുമാണ്. കൊല്ലാനുള്ള അധികാരം ഗവണ്‍മെന്റിനായിരിക്കും, വ്യക്തികള്‍ക്കായിരിക്കയുമില്ല.
വിശുദ്ധ ഖുര്‍ആനില്‍ ചില നബിമാരെകുറിച്ചു പ്രസ്താവിച്ച ശേഷം അല്ലാഹു പറയുന്നു: `അവര്‍ക്കു ശേഷം നിസ്കാരം പാഴാക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്യുന്ന ഒരു ചീത്ത ജനത വരുന്നതാണ്. അവര്‍ പിന്നീട് വമ്പിച്ച നാശത്തെ കണ്ടെത്തിക്കുന്നതാണ്'. (19:59) പാഴാക്കുക എന്നതിന്റെ വിവക്ഷ നിസ്കാരം കൃത്യസമയത്ത് ചെയ്യാതിരിക്കുകയെന്നതാണ്, തീരെ ഉപേക്ഷിക്കുക എന്നതല്ല. അങ്ങനെയാണ് അധിക ഉലമാക്കളും അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. തന്നിഷ്ടം പിന്‍പറ്റുക എന്നതിന്റെ താല്‍പര്യം മദ്യപാനം പോലുള്ള ദുര്‍വൃത്തികളില്‍ ഏര്‍പ്പെടുക എന്നതാണ്. `ഗയ്യ്' എന്നതിന്റെ വിവക്ഷ നരകത്തിലെ ഏറ്റവും ചൂടേറിയതും ആഴമേറിയതുമായ ഒരു ഭാഗമാണെന്നാണ് ഒരുവിഭാഗം വ്യാഖ്യാദാക്കള്‍ പറയുന്നത്. നിസ്കാരം ഖളാഅ് ആക്കുന്നവര്‍ക്ക് തന്നെ ഇത്ര വലിയ ശിക്ഷ പരലോകത്തില്‍ ലഭിക്കുമെങ്കില്‍ തീരെ നിസ്കരിക്കാത്തവരുടെ സ്ഥിതി പറയേണ്ടതുണ്ടോ? എന്നാല്‍ നിസ്കാരത്തിന്റെ ശരിയായ പ്രതിഫലം ലഭിക്കുവാനും ഉപേക്ഷിച്ച കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുവാനും കഴിയണമെങ്കില്‍ അതിന്റെ ശര്‍ത്വു (നിബന്ധന)കളും, റുക്‌നു (അവിഭാജ്യ ഘടകം)കളും മറ്റു അദബുകളും എടുത്തുകൊണ്ട് നിസ്കരിക്കണം. അവയെല്ലാം മദ്‌റസയില്‍ നിന്നും പഠിച്ചിരിക്കുമല്ലോ.
നിസ്കാരം
പരിശുദ്ധ ഇസ്‌ലാമിന്റെ രണ്ടാമത്തെ അവിഭാജ്യഘടകമാണ് നിസ്കാരം. അത് ഇബാദത്തുകളുടെ അടിത്തറയും പാപങ്ങള്‍ പൊറുപ്പിക്കുന്നതും പദവികളേറ്റുന്നതുമാണ്. നബി (സ)യുടെ അമ്പത്തിരണ്ടാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതിന്റെ 12-ാം കൊല്ലം സംഭവിച്ച, ലോകചരിത്രത്തിലെ നിസ്തൂല സംഭവമായ `മിഅ്‌റാജ്' (ആകാശാരോഹണം) വേളയില്‍ പരമകാരുണികനായ അല്ലാഹു അവിടുത്തേക്കും അവിടുത്തെ സമുദായത്തിനും കനിഞ്ഞു നല്‍കിയ ഒരു അനര്‍ഘ പാരിതോഷികമാണ് നിസ്കാരം. ഇമാം ബഗ്‌വി (റ) പറയുന്നു: `നമ്മുടെ പൂര്‍വ്വികരായ യഹൂദികള്‍ക്ക് 50 നിസ്കാരം അല്ലാഹു നിര്‍ബന്ധമാക്കി. അവരുടെ ധനത്തിന്റെ 1/4 സകാത്തായി നല്‍കാന്‍ കല്‍പിച്ചു. അവരുടെ വസ്ത്രത്തില്‍ അല്‍പം നജസായാല്‍ അവിടെ മുറിച്ചു കളയല്‍ നിര്‍ബന്ധമാക്കി. അവരിലൊരാള്‍ രാത്രിയില്‍ ഒരു ദോഷം ചെയ്താല്‍ അത് രാവിലെ അവന്റെ കവാടത്തില്‍ എഴുതപ്പെട്ടതായി കാണും. ഇങ്ങനെ പല വിഷമങ്ങളും ബുദ്ധിമുട്ടുകളും അവരുടെ മതത്തിലുണ്ടായിരുന്നു. നമുക്ക് അത്തരം ബുദ്ധിമുട്ടുകളൊന്നുമില്ല. അഞ്ച് നിസ്കാരം മാത്രമാണ് നമുക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അത് കൃത്യമായി അനുഷ്ഠിച്ചാല്‍ 50 നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കും. ഇത് അല്ലാഹു നമുക്ക് ചെയ്തു തന്ന മഹത്തായ അനുഗ്രഹമാണ്. നാം പരലോകത്ത് ചെല്ലുമ്പോള്‍ ഈമാനുണ്ടോ എന്നു പരിശോധിച്ച ശേഷം നിസ്കാരമുണ്ടോ എന്നാണ് നോക്കുക. അതുണ്ടെങ്കില്‍ രക്ഷയുണ്ട്. ഇല്ലെങ്കില്‍ കാര്യം കഷ്ടമായിരിക്കും. അഞ്ച് സമയങ്ങളിലായി ദിവസത്തില്‍ അഞ്ചു നിസ്കാരമാണ് നമുക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അത് നാം നിത്യവും കൃത്യമായി അനുഷ്ഠിക്കണം.
അല്ലാഹു പറയുന്നു:`നിശ്ചയം നിസ്കാരം സത്യവിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടതും സമയനിര്‍ണ്ണയം ചെയ്യപ്പെട്ടതുമാകുന്നു'. (4:103). ഓരോ നിസ്കാരവും അതാതിന്റെ നിശ്ചിതസമയത്തു തന്നെ ശര്‍ത്വുകളും, ഫര്‍ളുകളും മറ്റു ആദാബുകളുമെല്ലാം പാലിച്ചു കൊണ്ട് നിര്‍വ്വഹിക്കണം. `എല്ലാ നിസ്കാരങ്ങളെയും ഏറ്റവും ഉല്‍കൃഷ്ടമായ നിസ്കാരത്തെയും നിങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തിപ്പോരുക'. (2:238) ഏറ്റവും ഉല്‍കൃഷ്ടമായ നിസ്കാരമെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് `അസ്വര്‍ ' നിസ്കാരത്തെയാണ്. വളരെ ജോലിത്തിരക്കുള്ള സമയമാണല്ലോ പ്രസ്തുത നിസ്കാരം. അതുകൊണ്ടു തന്നെ പലരുടെയും ശ്രദ്ധയില്‍ നിന്നും വിട്ടുപോകാന്‍ ഇടയുള്ളതുകൊണ്ടാണ് `അസ്വര്‍ ' നിസ്കാരത്തെ പ്രത്യേകം പറഞ്ഞത്. അല്ലാഹു പറയുന്നു:`പകലിന്റെ രണ്ട് അറ്റങ്ങളിലും രാത്രിയില്‍ നിന്നുള്ള ചില സമയങ്ങളിലും നീ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കണം. നിശ്ചയം സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ ദൂരീകരിച്ചു കളയുന്നതാണ്'. (11:114). പകലിന്റെ രണ്ടറ്റങ്ങള്‍ എന്നര്‍ത്ഥമാക്കുന്നത് സുബ്ഹ്, ളുഹ്‌റ്, അസ്വ്‌റ് എന്നീ നിസ്കാരങ്ങളും, രാത്രിയില്‍ നിന്നുള്ള ചില സമയങ്ങളിലെന്നു പറഞ്ഞത് മഗ്‌രിബ്, ഇശാ എന്നീ നിസ്കാരങ്ങളെയുമുദ്ദേശിച്ചാണ്. നിസ്കാരം പോലുള്ള സല്‍കര്‍മ്മങ്ങള്‍ ദോഷങ്ങളെ പൊറുപ്പിക്കുമെന്ന് മേല്‍ ആയത്തില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ സല്‍കര്‍മ്മങ്ങള്‍ ചെറുദോഷങ്ങളെയാണ് പൊറുപ്പിക്കുക. വലിയ ദോഷം ചെയ്താല്‍ അത് പൊറുക്കുവാന്‍ ശരിയായ തൗബ തന്നെ വേണമെന്നാണ് ഉലമാക്കള്‍ പറഞ്ഞിട്ടുള്ളത്. നിസ്കാരത്തിന്റെ ഗുണങ്ങളെകുറിച്ചു നബി (സ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത്: `അഞ്ച് സമയ നിസ്കാരങ്ങളും, ഒരു ജുമുഅഃ നിസ്കാരവും മുതല്‍ മറ്റൊരു ജുമുഅഃ നിസ്കാരം വരെയും അവകള്‍ക്കിടയിലെ എല്ലാപാപങ്ങളെയും പൊറുപ്പിക്കും. വന്‍ദോഷങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍ ' . നബി (സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: ``നിങ്ങളിലൊരാളുടെ വീടിന്റെ വാതിലിനരികിലൂടെ ഒരു നദി ഒഴുകുകയും അതില്‍ നിന്നും ദിനം പ്രതി അഞ്ചു പ്രാവശ്യം അവന്‍ കുളിക്കുകയും ചെയ്താല്‍ അവന്റെ ശരീരത്തില്‍ അഴുക്കു ശേഷിക്കുമോ?'' സഹാബികള്‍ പറഞ്ഞു: ``ഇല്ല'' നബി (സ) പറഞ്ഞു: ``ഇങ്ങനെയാണ് അഞ്ചു നേരത്തെ നിസ്കാരം. അത് കാരണം എല്ലാ ദോഷങ്ങളെയും അല്ലാഹു പൊറുക്കുന്നതാണ്''. (ബു.മു.) ഇവിടെയും ചെറു ദോഷങ്ങളെയാണ് ഉദ്ദേശിക്കുന്നത്. നബി പറയുന്നു: ``സുബ്ഹും അസ്വ്‌റും ആരെങ്കിലും നിസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്''. സുബ്ഹ് ഉറക്കത്തിന്റെയും, അസ്വ്‌റ് ജോലിത്തിരക്കിന്റെയും സമയത്തായതാണ് അവ രണ്ടിനും ഇത്ര പുണ്യമുണ്ടാവാന്‍ കാരണം.