samastha_banner

കൂരിയാട് ജനസാഗരമാകുന്നു

കൂരിയാട് ജനസാഗരമാകുന്നു
കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) വിചാര വിപ്ലവത്തിലൂടെ വിസ്മയം തീര്‍ത്ത് സുകൃതധന്യമായ എട്ടര പതിറ്റാണ്ടിന്റെ നിറസ്മരണകളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം വാര്‍ഷികത്തിന് ഇന്ന് മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തുടക്കമായി.
കേരള മുസ്‌ലിംകളുടെ സ്വത്വരൂപീകരണത്തില്‍ അനിഷേധ്യ പങ്കുവഹിച്ച് കര്‍മനിരതമായ എട്ടരപതിറ്റാിലൂടെ മാനവികതയുടെ മഹത്വവും നന്മയുടെ തിരിച്ചറിവും നേടിയെടുത്ത തലമുറകളെ ധര്‍മ്മത്തിന്റെ കാവലാളരും സത്യത്തിന്റെ നിറസാക്ഷികളുമായി നാടിന് സമര്‍പ്പിച്ച സമസ്ത ഒരു വര്‍ഷത്തോളം നീുനിന്ന ഊര്‍ജ്ജിത പ്രചരണത്തിനൊടുവിലാണ് ചതുര്‍ദിന പരിപാടികള്‍ക്ക് സമാരംഭം കുറിക്കുന്നത്.
വേങ്ങര കൂരിയാട്ടെ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. നാലു ദിനങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ 30,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കാലത്ത് ഒമ്പതു മണിക്ക് പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ ഐതിഹാസിക പരിപാടികള്‍ക്ക് പ്രാരംഭം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഉമര്‍ മുഹമ്മദ് ശരീഫ് അല്‍ ഖത്തീബ് ദുബൈ, ഡോ. അബ്ദുറഹ്മാന്‍ മുസ്തഫ അല്‍ ജര്‍റാര്‍ ദുബൈ, ഡോ. ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് അബ്ദുല്‍ കരീം ദുബൈ മുഖ്യാതിഥികളായി പങ്കെടുക്കും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനവും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പുസ്തക പ്രകാശനവും നിര്‍വഹിക്കും. മെട്രോ മുഹമ്മദ് ഹാജി, നിര്‍മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞുപ്പു ഹാജി എന്നിവര്‍ ഏറ്റുവാങ്ങും.
എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, എസ്.എം. ജിഫ്‌രി തങ്ങള്‍ കക്കാട്, യു.കെ. അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍, അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്‌ലിയാര്‍, സഈദ് മുസ്‌ലിയാര്‍, പാലത്തായി മൊയ്തു ഹാജി എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്നു നടക്കുന്ന `സത്യസാക്ഷികളാവുക' സെഷന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കും. വിദ്യാഭ്യാസം സെഷന്‍ ലക്ഷദ്വീപ്-അമീനി ദ്വീപ് ഖാസി സയ്യിദ് മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ബഷീര്‍ പനങ്ങാങ്ങര ആമുഖ പ്രഭാഷണം നടത്തും.

കുമ്പള ഖാസിം മസ്‌ലിയാര്‍, എസ്.എന്‍ ബര്‍ക്കത്തലി സാഹിബ്, അബുല്‍ ഹസ്സന്‍ ഹസ്രത്ത് ബാഖവി, ടി.കെ.അബ്ദുറഹിമാന്‍ ഹാജി മസ്കത്ത്, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍.എ, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി എന്നിവര്‍ സംബന്ധിക്കും.

`കര്‍മശാസ്ത്രം, സാമ്പത്തിക ശാസ്ത്രം ഇസ്‌ലാമില്‍' സെഷനില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ക്ലാസെടുക്കും. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി ആമുഖ ഭാഷണം നിര്‍വഹിക്കും.

`തസ്വവ്വുഫ് ചിന്തകളും പഠനങ്ങളും' സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.മരക്കാര്‍ ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര വിഷയങ്ങള്‍ അവതരിപ്പിക്കും. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖവുര പ്രഭാഷണം നടത്തും.

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി.കെ പരീക്കുട്ടി ഹാജി, ഉസ്മാന്‍ ഹാജി സിദ്ധാപുരം, കെ.കെ.അഹമ്മദ് ഹാജി സംബന്ധിക്കും.

രാത്രി ഒമ്പതു മണിക്ക് നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. തുടര്‍ന്ന് ബുര്‍ദ മജ്‌ലിസ് നടക്കും.

നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍