Breadcrumbs
ഹോം - ലേഖനം - വാര്‍ത്താ വിശേഷങ്ങള്‍ - പതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിപതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍) സമസ്ത സമ്മേളനത്തിന്റെ ഭാഗമായി പതാക-കൊടിമര ജാഥ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും സ്ഥാപിക്കാനുള്ള കൊടിമരം വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ മഖാമില്‍ നിന്നുമാണ് നഗരിയിലെത്തിച്ചത്. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വരക്കല്‍ മഖാം, ഇടിയങ്ങര മഖാം, മുമ്പുറം സിയാറത്തിനു ശേഷവും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ പാലക്കാട്, ഹാജി കെ.മമ്മദ് ഫൈസി, സി. കോയക്കുട്ടി മുസ്‌ലിയാര്‍, അര്‍മിയാഅ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാളമ്പാടി, പാണക്കാട്, പനമ്പുഴക്കല്‍ മഖാമുകളിലെ സിയാറത്തിനു ശേഷം കക്കാട് ജംഗ്ഷനിലെത്തിയ പതാക-കൊടിമര ജാഥ ബഹുജനാകമ്പടിയോടെ സമ്മേളന നഗരിയില്‍ സമാപിച്ചു.
തുടര്‍ന്ന് സമാപന സമ്മേളന നഗരിയില്‍ നടന്ന കൊടിമരം കാല്‍നാട്ടല്‍ ചടങ്ങിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എ റഹ്മാന്‍ ഫൈസി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മാസ്റ്റര്‍ മുുപാറ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.
നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍
