Breadcrumbs
ഹോം - ലേഖനം - വാര്‍ത്താ വിശേഷങ്ങള്‍ - അരലക്ഷം പുതിയ അംഗങ്ങള്അരലക്ഷം പുതിയ അംഗങ്ങള്‍

മലപ്പുറം: ധര്‍മ നിര്‍വഹണത്തിന് അരലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്തു കൊണ്ട് കര്‍മരംഗം സജീവമാക്കുകയാണ് മലപ്പുറം ജില്ല. സുന്നി യുവജനസംഘത്തിന്റെ കര്‍മ്മഭൂമിയെ കരുത്തുറ്റതാക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ കാര്‍മികത്വം വഹിച്ച പൂക്കോയ തങ്ങളുടെയും ചാപ്പനങ്ങാടി ഉസ്താദിന്റെയും പാദം പതിഞ്ഞ മണ്ണില്‍ സുന്നി യുവജനസംഘത്തിന്റെ ത്രിവര്‍ണ്ണ പതാക പറത്താന്‍ ആവേശത്തോടെ കടന്നുവരുന്നത് പുതിയ അരലക്ഷം അംഗങ്ങള്‍. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് ഒക്‌ടോബര്‍ മാസത്തില്‍ തന്നെ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെയും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മണ്ഡലംതല നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു.നവംബര്‍ 15നു മുമ്പ് 16 മണ്ഡലങ്ങളിലും നടന്ന ശ്രദ്ധേയമായ മണ്ഡലം സംഗമങ്ങളില്‍ വച്ച് പഞ്ചായത്തിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ യോഗ്യരായ കണ്‍വീനര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍ എന്നിവരെ തെരഞ്ഞെടുത്തു.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം നിയോഗിച്ച 333 അംഗങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ രണ്ടായിരത്തി ഒരുന്നൂറ് ശാഖകളുടെ അംഗത്വവിതരണവും പുനഃസംഘടനയും നടക്കും. ജനുവരി പത്തിന് മുമ്പായി ശാഖാതലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ശാഖാ റിട്ടേണിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍, കണ്‍വീനര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജനുവരി 15ന് ജില്ലാ പ്രതിനിധി സമ്മേളനം നടക്കും. ആറായിരത്തി മുന്നൂറ് പ്രതിനിധികളെ അംഗത്വവിതരണ രീതി, പുനഃസംഘടനാ ക്രമീകരണം തുടങ്ങി തെരഞ്ഞെടുപ്പ് രീതി ചൊല്ലിപ്പഠിപ്പിക്കുന്നതിലൂടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച `ജനുവരി 23' മെമ്പര്‍ഷിപ്പ് ദിനം വളരെ വിജയകരമായി ജില്ലയില്‍ പൂര്‍ത്തീകരിക്കും. കര്‍മ്മരംഗത്ത് സജീവസാന്നിധ്യമുറപ്പിക്കുന്ന ഒരു ലക്ഷം കര്‍മ്മോത്സുകരെ ആദര്‍ശ പ്രചരണത്തിന് വേണ്ടി സജ്ജരാക്കുന്ന കര്‍മ്മപദ്ധതികളും ആവിഷ്കരിച്ചു. പഞ്ചായത്ത് തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 321 അംഗങ്ങള്‍ക്ക് വേണ്ടി ജില്ലാതലത്തില്‍ സംഘടിപ്പിച്ച ശില്‍പശാലകളില്‍ വച്ച് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും സംഗമങ്ങളും ശില്‍പശാലയില്‍ വച്ച് തീരുമാനിച്ചു. 16 മണ്ഡലങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളില്‍ സജീവമായി സംബന്ധിക്കുകയും പ്രവര്‍ത്തന മേഖലക്ക് കരുത്തു പകരുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എസ്.കെ.എസ്.എസ്.എഫ്, മേഖലകളില്‍ സജീവ പ്രവര്‍ത്തന രംഗത്തുണ്ടാവുകയും കഴിവുകള്‍ തെളിയിക്കുകയും ചെയ്തവര്‍ക്ക് അവസരം നല്‍കിക്കൊണ്ട് ശാഖ, പഞ്ചായത്ത്, മണ്ഡലം ഘടകങ്ങള്‍ ജീവസ്സുറ്റതാക്കാനും ശില്‍പശാലയില്‍ നിര്‍ദേശം നല്‍കി.

SYS മലപ്പുറം ജില്ല ശില്പശാല
നമുക്ക് 1 അതിഥി ഓണ്‍ലൈന്‍
