samastha_banner

സമസ്ത ഉലമാ സമ്മേളനം

സമസ്ത ഉലമാ സമ്മേളനം
തിരുവനന്തപുരം: സമുദായത്തിന്റെയും സമൂഹത്തിന്റെയും സമുദ്ധാരണത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നവരാണ് മത പണ്ഡിതന്മാരെന്ന് സമസ്ത സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അഞ്ച് കേന്ദ്രങ്ങളിലായി നടത്തുന്ന ഉലമാ സമ്മേളനത്തിന്റെ വിളംബരം തിരുവനന്തപുരം സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, എ.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ബാസ് സേഠ്, ബീമാപ്പള്ളി റഷീദ്, അബൂബക്കര്‍ ഫൈസി കണിയാപുരം, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം പ്രസംഗിച്ചു. പി.പി.മുഹമ്മദ് മൗലവി സ്വാഗതവും നസീര്‍ ഖാന്‍ ഫൈസി നന്ദിയും പറഞ്ഞു

നമുക്ക് 1 അതിഥി ഓണ്‍ലൈന്‍