samastha_banner

ജംഇയ്യത്തുല്‍മുഅല്ലിമീന്‍ നേതൃ സംഗമം

ജംഇയ്യത്തുല്‍മുഅല്ലിമീന്‍ നേതൃ സംഗമം
ഗൂഡല്ലൂര്‍‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നീലഗിരി ജില്ലാ കമ്മിറ്റി നേതൃ സംഗമം നടത്തി. ഗൂഡല്ലൂര്‍ യതീംഖാനയില്‍ ചേര്‍ന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
നമ്മുടെ ആദര്‍ശം, പ്രബോധകന്‍ എന്നീ വിഷയങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ ക്ലാസെടുത്തു. പൊതുപരക്ഷയില്‍ ജില്ലയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ കെ.പി.മുഹമ്മദ് ഹാജി വിതരണം ചെയ്തു. പി.കെ.എം. ബാഖവി, ബാവ ദാരിമി, സൈതലവി റഹ്മാനി, ഡോ.നാസര്‍ ഹാജി, ബാപ്പു ഹാജി, പി.കെ.മുഹമ്മദ് ഹാജി, മൊയ്തീന്‍ ഫൈസി, അശ്ഫ് ഫൈസി, ഫൈസല്‍ ബാഖവി പ്രസംഗിച്ചു. ശരീഫ് ദാരിമി സ്വാഗതവും ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
നമുക്ക് 1 അതിഥി ഓണ്‍ലൈന്‍