samastha_banner

പട്ടിക്കാട്‌ ജാമിഅ നൂരിയ സമ്മേളനത്തിനു സമാപനം.

പട്ടിക്കാട്‌ ജാമിഅ നൂരിയ സമ്മേളനത്തിനു സമാപനം.
പെരിന്തല്‍മണ്ണ: മതരംഗത്തു പേരുകേട്ട പട്ടിക്കാട്‌ ജാമിഅ: നൂരിയ അറബിക്‌ കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം 224 ഫൈസിമാര്‍ കുടി പ്രബോധന രംഗത്തേക്ക്‌. ഇതിനകം ഇവിടെ നിന്നും അയ്യായിരത്തിലധികം ഫൈസിമാരാണു പ്രബോധന വഴിയിലേക്കിറങ്ങിയത്‌. ഇന്നലെയായിരുന്നു ഇവര്‍ക്കുള്ള ബിരുദദാനം. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ ഇവര്‍ക്കു സ്‌ഥാനവസ്‌്ത്രങ്ങള്‍ വിതരണം ചെയ്‌തു. സമാപന സമ്മേളനം കേന്ദ്രമന്ത്രി ഫാറൂഖ്‌ അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ സനദ്ദാന പ്രസംഗം നടത്തി. സമസ്‌ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. മസ്‌ക്കറ്റ്‌ സുന്നി സെന്ററിന്റെ അവാര്‍ഡ്‌ വിതരണം ഇസ്‌മായില്‍ കുഞ്ഞ്‌ഹാജി നിര്‍വഹിച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ്‌, പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, പാറന്നുര്‍ ഇബ്രാഹിം മുസ്ല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്‌ദുസമദ്‌ സമദാനി, അബ്‌ദുസമദ്‌ പൂക്കോട്ടുര്‍, പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍,പി. അബ്‌ദുല്‍ ഹമീദ്‌ പ്രസംഗിച്ചു. ഇന്നലെ രാവിലെ മാധ്യസെമിനാര്‍, ജാമിഅയിലെ പുര്‍വവിദ്യാര്‍ഥികളുടെ സംഘടനയായ ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ എന്നിവ നടന്നു. ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ ജാമിഅ പ്രിന്‍സിപ്പല്‍ പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. സലാഹുദ്ദീന്‍ ഫൈസി വെന്നിയുര്‍, എ.വി. അബ്‌ദുറഹ്‌മാന്‍ ഫൈസി, ആനമങ്ങാട്‌ മുഹമ്മദ്‌കുട്ടി ഫൈസി പ്രസംഗിച്ചു. ഉലമാ കോണ്‍ഫറന്‍സ്‌ സമസ്‌ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ 'പണ്ഡിതധര്‍മം' എന്ന വിഷയം അവതരിപ്പിച്ചു. കന്നട വിദ്യാര്‍ഥി സമ്മേളനത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ബാസ്‌ കാജുര്‍, ശൈഖ്‌ മുഹമ്മദ്‌ ഫൈസി ഇര്‍ഫാനി അല്‍ അസ്‌ഹരി, ഉസ്‌മാന്‍ ഫൈസി, അബ്‌ദുള്ള ഫൈസി, ശരീഫ്‌ ഫൈസി, സലീം ഇര്‍ഫാനി, അന്‍സാറുദ്ദീന്‍ ഇര്‍ഫാനി പ്രസംഗിച്ചു.
നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍