samastha_banner
Print

എസ്.കെ.എസ്.എസ്.എഫ്.

കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19 നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ സംഘടന സ്ഥാപിക്കപ്പെടുന്നത്. 2000-ത്തില്‍ സംഘടനയെ സമസ്ത അംഗീകരിച്ചു. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്ററും ഇസ്‌ലാമിക് സാഹിത്യ അക്കാദമിയും സംഘടനയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. മുസ്‌ലിംകളെ ഇസ്‌ലാമിക ജീവിത രീതിയില്‍ നിന്ന് അകന്നു പോകാതെ കാത്തുസൂക്ഷിക്കാനായി ``ഇബാദ്'' എന്ന പേരില്‍ ഒരു പ്രബോധക സമിതിയും സംഘടനക്കുണ്ട്. വിദ്യാഭ്യാസത്തിനും കരിയര്‍ ഗൈഡന്‍സിനും ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ``ട്രെന്‍ഡ്'' മറ്റൊരു ഉപസമിതിയാണ്.


ഇനി ഇവര്‍ നയിക്കും പെരിന്തല്‍മണ്ണ : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ (SKSSF) സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ്‌ പെരിന്തല്‍മണ്ണ പട്ടിക്കാട്‌ എം. ഇ. എ എഞ്ചിനീയറിംഗ്‌ കോളേജില്‍ സമാപിച്ചു. More Details
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 26ന് കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് വൈകീട്ട് More Details
നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍